Advertisement

ലാൻഡിം​ഗിനിടെ ആകാശച്ചുഴിയിൽ പെട്ട് സ്പൈസ് ജെറ്റ് വിമാനം

May 2, 2022
Google News 2 minutes Read
Flight Hits Turbulence During Descent

ലാൻഡിം​ഗിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു. മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ലാൻഡിം​ഗിനിടെ ആകാശചുഴിയിൽപ്പെട്ടത്. വിമാനം ദുർഗാപൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു ( Flight Hits Turbulence During Descent ).

ബാഗുകൾ വീണു ചില യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.

Story Highlights: SpiceJet Flight Hits Turbulence During Descent, Some Passengers Injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here