Advertisement

ഗുജറാത്ത്: കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ രാജിവച്ചു, ഉടൻ ബിജെപിയിൽ ചേരും

May 3, 2022
Google News 3 minutes Read

ഗുജറാത്ത് കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ രാജിവച്ചു. ഉടൻ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ട്. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പാണ് ഈ നീക്കം. കോൺഗ്രസുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയിലേക്ക് നയിച്ചത്. (gujarat congress mla ashwin kotwal resigns to join bjp soon)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

കോട്വാളിന്റെ രാജിയോടെ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗബലം 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 111 എംഎൽഎമാരാണുള്ളത്.

ഗോത്രവർഗ എംഎൽഎയായ കോട്വാൾ ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് നിയമസഭാ സ്പീക്കർ നീമാബെൻ ആചാര്യക്ക് രാജിക്കത്ത് നൽകി. ഗുജറാത്ത് ബിജെപി ആസ്ഥാനമായ ശ്രീ കമലത്തിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യത.

Story Highlights: gujarat congress mla ashwin kotwal resigns to join bjp soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here