ഐ ലീഗ്: ഗോകുലം കേരള ഇന്ന് നെരോക്ക എഫ്സിയെ നേരിടും

ഐ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന ഗോകുലം കേരള ഇന്ന് നെരോക്ക എഫ്സിയെ നേരിടും. ഒടുവിൽ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെതിരെ സമനില (1-1) നേടി നിലവിലെ ചാംപ്യൻമാരായ ഗോകുലം കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. 6 പോയിന്റ് കൂടി നേടിയാൽ ഗോകുലത്തിനു വീണ്ടും കിരീടം നേടാം. ചർച്ചിലിനെതിരെ സമനിലയോടെ ഐ ലീഗിൽ തോൽവിയറിയാതെ 19 മത്സരം പൂർത്തിയാക്കി റെക്കോർഡ് കുറിക്കാനും ഗോകുലത്തിനായിരുന്നു. കിരീടത്തിലേക്ക് കുതിക്കുന്ന ഗോകുലം ജയം തേടിയാണ് ഇറങ്ങുന്നത്.

Story Highlights: I-League: Gokulam Kerala will take on Neroka FC today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here