ജോധ്പൂരില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിയന്ത്രണം; കര്‍ശന സുരക്ഷയേര്‍പ്പെടുത്തി

ജോധ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ എര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചു. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ജോധ്പൂരില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയിലാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെ വീണ്ടും ഒരുവിഭാഗം ജനങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായ്. കല്ലേറില്‍ എതാനും പോലിസുകാര്‍ക്ക് പരുക്കേറ്റു.
അതേസമയം പെരുന്നാളിനോടുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഇന്ന് ആക്രമണമുണ്ടായി. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ആക്രമികള്‍ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്നുവരാണെന്നാണ് സൂചന.
Read Also : ഗുജറാത്ത്: കോൺഗ്രസ് എംഎൽഎ അശ്വിൻ കോട്വാൾ രാജിവച്ചു, ഉടൻ ബിജെപിയിൽ ചേരും
മേഖലയില്‍ ഭീകരവാദികളുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നലെ അനന്ത്നാഗിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സേനയ്ക്ക് നേരായ ആക്രമണം.
Story Highlights: jodhpur violence internet access denied
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here