രാജ്യത്തെ ഊർജപ്രതിസന്ധി സങ്കീർണമായി തുടരുന്നു

രാജ്യത്തെ ഊർജപ്രതിസന്ധി സങ്കീർണമായി തുടരുന്നു. 10 സംസ്ഥാനങ്ങളിൽ ഇന്നലെയും മൂന്ന് മുതൽ എട്ട് മണിക്കൂർ വരെയായിരുന്നു വൈദ്യുതി നിയന്ത്രണം. റംസാൻ ആഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണത്തിൽ കുറവ് വരുത്താൻ ചില സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ( power crisis severe in india )
അതേസമയം വൈദ്യുതി ഉത്പാദക കേന്ദ്രങ്ങളിൽ കൽക്കരി എത്തിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ഊർജിതമായി നടക്കുന്നകയാണ്. അഞ്ഞൂറിലധികം റേക്ക് കൽക്കരി ആണ് ഇന്നലെ റെയിൽ മാർഗം വിവിധ ഉത്പാദക കേന്ദ്രങ്ങളിൽ എത്തിച്ചത്. 100 വൈദ്യുതി ഉൽപ്പാദക കേന്ദ്രങ്ങളിൽ എങ്കിലും 50% കൽക്കരി സ്റ്റോക്ക് ഉറപ്പാക്കുക എന്നതാണ് കൽക്കരി മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതി നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് വേണ്ട മുൻകരുതൽ എടുക്കാൻ നിർദേശം നൽകിയത്. കൽക്കരി ക്ഷാമത്തെതുടർന്ന് രാജ്യം നേരിടുന്ന ഗുരുതര വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാതെ സംസ്ഥാനങ്ങളോട് മുടങ്ങാതെ വിതരണം ചെയ്യണമെന്നാണ് കേന്ദ്രം പറയുന്നത്.
Story Highlights: power crisis severe in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here