ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് . ആക്ടിങ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം അറിയിച്ചത്.
മഹാമാരിയെ നേരിടാനും അതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുമായി സല്‍മാന്‍ രാജാവ് പ്രാര്‍ത്ഥിച്ചു. ‘ഈദുല്‍ ഫിത്‌റിന്റെ ഈ അനുഗ്രഹീതമായ വേളയില്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതില്‍ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തെയും ലോകത്തിലെ എല്ലാ രാജ്യങ്ങളെയും എല്ലാവിധത്തിലുള്ള തിന്മകളില്‍ നിന്നും ഹാനികളില്‍ നിന്നും അള്ളാഹു സംരക്ഷിക്കട്ടെ’- രാജാവ് പറഞ്ഞു.
Read Also : ‘സാഹോദര്യത്തിന്റെ ആഘോഷം, മാനവികത പ്രചോദനമാകട്ടെ’; ഈദ് സന്ദേശവുമായി മുഖ്യമന്ത്രി
കൊവിഡ് മഹാമാരിയുടെ വ്യാപനം നേരിടാനും പ്രത്യഘാതങ്ങള്‍ കുറയ്ക്കാനും സൗദി അറേബ്യ ഉയര്‍ന്ന ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. സൈനിക, സിവില്‍ മേഖലകളില്‍ ആത്മര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പറഞ്ഞു.
Story Highlights: Saudi Arabia’s King Salman wishes Eid al-Fitr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here