Advertisement

ശ്രീനന്ദനെ രക്ഷിക്കാനായി രക്തമൂലകോശദാതാവിനെ തിരഞ്ഞ് നാട്; മെയ് 8ന് കളമശേരിയിലും ക്യാമ്പ്

May 4, 2022
Google News 3 minutes Read

അപൂര്‍വ രക്ത അര്‍ബുദം ബാധിച്ച ഏഴു വയസ്സുകാരന്‍ ശ്രീനന്ദനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ രക്തമൂലകോശദാതാവിനെ തിരഞ്ഞ് നാട്. അപൂര്‍വ രക്തമൂല കോശം നല്‍കാനാകുന്ന ആളെ കണ്ടെത്തുന്നതിനായി മെയ് 8ന് കൊച്ചി കളമശേരിയില്‍ രക്തമൂലകോശദാന ക്യാമ്പ് നടക്കും. കളമശേരി സെന്റ് പോള്‍സ് കോളജില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ക്യാമ്പ് നടക്കുക. 18 വയസിനും 50 വയസിനുമിടയിലുള്ള ആരോഗ്യമുള്ള ആളുകള്‍ക്ക് രക്തമൂലകോശദാതാവായി രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കാം. (rare leukemia sreenandan blood donation camp in kochi)

അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത്-ആശ ദമ്പതിമാരുടെ മകന്‍ ശ്രീനന്ദനാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രോഗവുമായി ആശുപത്രിയില്‍ കഴിയുന്നത്. ശരീരം രക്തം ഉല്‍പ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

രക്തമൂലകോശം മാറ്റിവയ്ക്കുക എന്നതാണ് ഏക വഴി.അതിനായി രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.എന്നാല്‍ ഇത് ലക്ഷത്തില്‍ ഒന്നു മാത്രമേ ഉണ്ടാവൂ. ഇതിനായി ഒരു ദാതാവിനെ തേടുകയാണ് ക്യാമ്പിലൂടെ കുടുംബത്തിന്റെ ലക്ഷ്യം.രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്‌സ് ലിസ്റ്റിലും ശ്രീനന്ദന് യോജിച്ചത് കിട്ടാതായതോടെയാണ് ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

JOBI KALADY: 9447605439
ASLAM EDAYAR: 9061430402
AZEES KALLUMPURAM: 9745073537
DATRI: 7397772455
HAFIS EDAYAR: 7594930402

Story Highlights: rare leukemia sreenandan blood donation camp in kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here