Advertisement

കോഴിക്കോടും സിൽവർ ലൈൻ ബദൽ സംവാദം

May 4, 2022
Google News 1 minute Read
silverline discussion kozhikode

കോഴിക്കോടും സിൽവർ ലൈൻ ബദൽ സംവാദം സംഘടിപ്പിക്കുന്നു. നാളെയാണ് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി.താര എന്നിവർ സംവാദത്തിൽ പങ്കെടുക്കും. സംവാദത്തിലേക്ക് കെ.റെയിൽ അധികൃതർക്കും ക്ഷണമുണ്ട്. ( silverline discussion kozhikode )

അതേസമയം, ഇന്ന് തിരുവനന്തപുരത്ത് സിൽവർ ലൈൻ ബദൽ സംവാദം നടക്കുന്നുണ്ട്. രാവിലെ 10. 30 ന് തിരുവനന്തപുരം പാണക്കാട് ഹാളിലാണ് സംവാദം. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന സംവാദം കഴിയുംവിധം ജനകീയമാക്കാനാണ് സംഘാടകരുടെ ശ്രമം.

സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശം വന്നതോടെ എം.ഡി അജിത് കുമാർ സംവാദത്തിൽ നിന്ന് പിന്മാറി. അതേസമയം, കെ റെയിൽ അധികൃതരുടെ അഭാവത്തിൽ അവരുടെ വാദങ്ങൾ മറ്റൊരാളെ കൊണ്ട് അവതരിപ്പിച്ച് മറുപടി പറയുമെന്ന് ജനകീയ പ്രതിരോധ സമിതി ട്വന്റിഫോറിനോട് പറഞ്ഞു.

ഏപ്രിൽ 28 ന് നടന്ന സിൽവർ ലൈൻ സംവാദം വിജയകരമായ സാഹചര്യത്തിൽ ഇനി ബദൽ സംവാദം വേണ്ടെന്നാണ് സർക്കാർ നിലപാട്. ഈ വാദം ഉയർത്തിയാണ് കെ. റെയിൽ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാൽ ബദൽ സംവാദമല്ല ചർച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി പറയുന്നു. സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെങ്കിൽ അവരുടെ വാദമുഖങ്ങൾ പറയാൻ മറ്റൊരാളെ ചുമതലപ്പെടുത്തി മറുപടി നൽകുമെന്നും ജനകീയ പ്രതിരോധ സമിതി വ്യക്തമാക്കി.

കുഞ്ചറിയ പി ഐസക്, എൻ രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ചും അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ആർ.വി ജി മേനോൻ എന്നിവർ പദ്ധതിക്ക് എതിരെയും സംസാരിക്കും.

Story Highlights: silverline discussion kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here