Advertisement

തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ.രാജൻ; ടൂറിസം സാധ്യതകള്‍ വലുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

May 5, 2022
Google News 2 minutes Read

തൃശൂർ പൂരം വെടിക്കെട്ട് കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കുമെന്ന് മന്ത്രി കെ.രാജൻ. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പെസോയുടെ പ്രതിനിധികളോട് തൃശൂരിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(krajan and pa muhammedriyaz about thrissur pooram)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

തൃശൂർ പൂരത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിൻ്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് ധനസഹായമായി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരത്തോടനുബന്ധിച്ച് പൊതുമരാമത്തിൻ്റെ റോഡുകളിലെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. പുരത്തിൻ്റെ ഭാഗമായി നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ശ്രദ്ധ ആകർഷിച്ച പൂരമാണ് തൃശൂർ പൂരം.

അതു കൊണ്ടു തന്നെ ടൂറിസം സാധ്യതകളും വലുതാണ്. ഈ സാഹചര്യത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായാണ് 15 ലക്ഷം രൂപ ടൂറിസം വകുപ്പ് പൂരത്തിനായി വിതരണം ചെയ്തത്.

Story Highlights: krajan and pa muhammedriyaz about thrissur pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here