Advertisement

പാരലൽ കോളജ് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

May 5, 2022
Google News 2 minutes Read

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് മാതാവിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബുവിനെയാണ് (55) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.

Read Also : മോൻസൺ മാവുങ്കലിന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് നടപടി പോക്സോ കേസിൽ

സംഭവത്തിന് പിന്നാലെ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ പാരലൽ കോളജ് അധ്യാപകൻ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ബാബുവിൻറെ നേതൃത്വത്തിൽ ഒരു മാസം മുമ്പാണ് പാരലൽ കോളജ് ആരംഭിക്കുന്നത്.

ബാബു അറസ്റ്റിലായതിന് പിന്നാലെ പാരലൽ കോളജ് അടിച്ച് തകർത്ത് തീവെച്ച നിലയിൽ കണ്ടെത്തി. കോളജ് അടിച്ച് തകർത്ത കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights: Parallel college teacher arrested in POCSO case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here