Advertisement

സന്തോഷ് ട്രോഫി ഹീറോ ജെസിനു പിന്നാലെ എടികെ മോഹൻ ബഗാൻ

May 5, 2022
Google News 1 minute Read

സന്തോഷ് ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം നടത്തിയ ജെസിൻ ടികെയെ സ്വന്തമാക്കാൻ എടികെ മോഹൻ ബഗാൻ രംഗത്ത്. കേരള പ്രീമിയർ ലീഗ് കഴിഞ്ഞ സീസണിൽ കളിച്ച കേരള യുണൈറ്റഡിൻ്റെ താരമാണ് ജെസിൻ. താരത്തിനു വേണ്ടി എടികെ വമ്പൻ ഓഫർ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് കേരള യുണൈറ്റഡിൻ്റെയും സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെയും പരിശീലകനായ ബിനോ ജോർജ് പറഞ്ഞു.

22 ലക്ഷം രൂപയുടെ ഓഫറാണ് എടികെ മോഹൻ ബഗാൻ മുന്നോട്ടുവച്ചിരിക്കുന്നത്. കേരള യുണൈറ്റഡിൽ ഇപ്പോഴും കരാറുള്ള താരമാണ് ജെസിൻ. അതുകൊണ്ട് തന്നെ കേരള യുണൈറ്റഡും എടികെ മോഹൻ ബഗാനും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാവൂ.

സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കേരളത്തിൻ്റെ ടോപ്പ് സ്കോററായ ജെസിൻ കർണാടകയ്ക്കെതിരായ സെമിഫൈനലിൽ പകരക്കാരനായി ഇറങ്ങി ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകൾ നേടിയിരുന്നു.

Story Highlights: santosh trophy jesin tk atk mohun bagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here