Advertisement

സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

May 5, 2022
Google News 1 minute Read
silverline discussion kozhikode

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. അലോക് കുമാർവർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി. താര എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സംവാദത്തിലേക്ക് കെ.റെയിൽ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ഇടതു മുന്നണിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. ( silverline discussion kozhikode )

ഇന്നലെ തിരുവനന്തപുരത്ത് സിൽവർ ലൈൻ ബദൽ സംവാദം നടന്നിരുന്നു. രാവിലെ 10. 30 ന് തിരുവനന്തപുരം പാണക്കാട് ഹാളിലായിരുന്നു സംവാദം. സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശം വന്നതോടെ എം.ഡി അജിത് കുമാർ സംവാദത്തിൽ നിന്ന് പിന്മാറി.

ഏപ്രിൽ 28 ന് നടന്ന സിൽവർ ലൈൻ സംവാദം വിജയകരമായ സാഹചര്യത്തിൽ ഇനി ബദൽ സംവാദം വേണ്ടെന്നാണ് സർക്കാർ നിലപാട്. ഈ വാദം ഉയർത്തിയാണ് കെ. റെയിൽ എം.ഡി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാൽ ബദൽ സംവാദമല്ല ചർച്ചകളാണ് നടക്കുന്നത് എന്ന് ജനകീയ പ്രതിരോധ സമിതി പറയുന്നു.

Story Highlights: silverline discussion kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here