Advertisement

‘കേരളം ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തി, ഒരു സമുദായത്തിന് പ്രത്യേക പരിഗണന നല്‍കി’; അടിമുടി വിമര്‍ശിച്ച് ജെ പി നദ്ദ

May 6, 2022
Google News 2 minutes Read

ഇസ്ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തിയെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നെന്ന് ജെ പി നദ്ദ ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയും നദ്ദ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കൂടുതല്‍ കൊലപാതകം മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. (j p nadda slams kerala government )

സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ അടിമുടി വിമര്‍ശനങ്ങളാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ഉയര്‍ത്തിയത്. പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്താണെന്ന് നദ്ദ കുറ്റപ്പെടുത്തി. ജെപി നദ്ദയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന ബിജെപി റാലിയില്‍ പങ്കെടുത്തായിരുന്നു നദ്ദയുടെ പരാമര്‍ശങ്ങള്‍.

Read Also : ജെപി നദ്ദയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടി പിസി ജോർജ്

ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അദ്ധ്യക്ഷനായി ക്രിസ്ത്യന്‍ സമുദായ അംഗം വേണമെന്ന ആവശ്യമാണ് പ്രധാനമായും താമരശേരി ബിഷപ്പ് നദ്ദയ്ക്ക് മുന്നില്‍ ഉന്നയിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ വിജ്ഞാപനത്തില്‍ വില്ലേജുകളുടെ പേര് പറയുന്നത് ഒഴിവാക്കണമെന്നും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Story Highlights: j p nadda slams kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here