Advertisement

കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലൂടെ കെഎസ്ആർടിസി ബസ് നിർത്താതെ പോയി

May 6, 2022
Google News 1 minute Read

ബസ് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലൂടെ കെഎസ്ആർടിസി ബോണ്ട് സർവീസ് നിർത്താതെ പോയി. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് സംഭവം. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ കയറുകയോ ഡിപ്പോയ്ക്ക് പുറത്ത് നിർത്തുകയോ ചെയ്തില്ല. നിരവധി യാത്രക്കാർ ഡിപ്പോയിൽ കാത്തുനിൽക്കെയാണ് സംഭവം. 20ൽ താഴെ യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ആറ്റിങ്ങൽ എടിഓ വിശദീകരണം തേടി.

വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് നിർത്താതെ പോയത്. ബോണ്ട് സർവീസ് ഉണ്ടായിരുന്ന ആളുകൾ കുറച്ച് അപ്പുറത്തേക്ക് മാറി ബസിൽ കയറി. ബാക്കിയുള്ളവരെ കയറ്റാതെ ബസ് വിട്ടുപോവുകയായിരുന്നു. ഏതാണ്ട് 500ൽ പരം യാത്രക്കാരാണ് അവിടെ ബസ് കാത്തുനിന്നത്.

Story Highlights: ksrtc bus attingal report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here