കത്തിയുള്‍പ്പെടെ കൊലക്കേസിലെ എല്ലാ തെളിവും കുരങ്ങന്‍ കൊണ്ടുപോയി; കോടതിയില്‍ രാജസ്ഥാന്‍ പൊലീസ്

കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടത് ചോദ്യം ചെയ്തപ്പോള്‍ കുരങ്ങന്‍ കൊണ്ടുപോയെന്ന വിചിത്രവാദവുമായി രാജസ്ഥാന്‍ പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുള്‍പ്പെടെ കുരങ്ങന്‍ തങ്ങളില്‍ നിന്ന് തട്ടിയെടുത്തെന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ വിശദീകരണം. രാജസ്ഥാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളാണ് പൊലീസ് നഷ്ടപ്പെടുത്തിയത്. (monkey stole evidences says Rajasthan police in court)
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇയാളെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് ആരോപിച്ച് ശര്‍മയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളാണ് കുരങ്ങന്‍ തട്ടിയെടുത്തത്.
ശശികാന്ത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചന്ദ്വാജി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരായ തെളിവുകള്‍ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള മരത്തിനടിയിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് കുരങ്ങന്‍ തെളിവുകള്‍ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ വിചിത്രവാദം. സംഭവത്തിന് പിന്നാലെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
Story Highlights: monkey stole evidences says Rajasthan police in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here