Advertisement

താന്‍ പി.സി.ജോര്‍ജിന്റെ ആളല്ലെന്ന് ജോ ജോസഫ്

May 7, 2022
Google News 0 minutes Read
Jo Joseph morning

താന്‍ പി.സി.ജോര്‍ജിന്റെ ആളല്ലെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. പി.സി.ജോര്‍ജുമായി ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേയുള്ളു. താന്‍ സിപിഐഎം അംഗമെന്നും ജോ ജോസഫ് ട്വന്റി ഫോറിനോട് പറഞ്ഞു.

ഷാനിമോള്‍ ഉസ്മാന് മറുപടിയില്ലെന്നും നെഗറ്റീവ് രാഷ്ട്രീയത്തോട് വിയോജിപ്പാണെന്നും ജോ ജോസഫ് പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സ്വന്തം ആളാണെന്നായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here