ചിത്രത്തിലുള്ളത് ഷാരുഖ് ഖാൻ അല്ല ! രൂപ സാദൃശ്യം കൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ച് യുവാവ്

ഒറ്റ നോട്ടത്തിൽ ഷാരുഖ് ഖാൻ തന്നെ..പക്ഷേ ഷാരുഖ് ഖാൻ അല്ല. ഇബ്രാഹിം ഖാദ്രി സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. കിങ്ങ് ഖാൻ എന്നറിയപ്പെടുന്ന ഷാരുഖ് ഖാനെ പോലിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം. കാരണം ഇബ്രാഹിമിനെ കണ്ടാൽ ഷാരുഖ് ഖാൻ ആണെന്നേ പറയൂ. പല തവണ ഷാരുഖ് ഖാൻ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെൽഫിയെടുക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ( shahrukh khan look alike shocks internet )
ഹ്യൂമൻസ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാൽ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരുംതോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് തന്നെ ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.
Read Also : ഈ ചിത്രത്തിൽ ഒരാൾ യഥാർത്ഥ ഫഹദല്ല ! ഇത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ്
ഒരു തവണ റയീസ് എന്ന ബോളിവുഡ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയേറ്ററിൽ ഷാരുഖ് ഖാൻ സിനിമ കാണാൻ എത്തിയതാണെന്നാണ് അവർ കരുതിയത്. പലപ്പോഴും ഇത്തരത്തിൽ ആൾക്കൂട്ടം ഉണ്ടായി തന്റെ ഷർട്ട് കീറിപ്പോയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. ഇപ്പോഴും പല വിവാഹ വേദികളിലും തനിക്ക് ക്ഷണം ലഭിക്കാറുണ്ടെന്ന് ഇബ്രാഹിം പറഞ്ഞു. വധൂ വരന്മാർക്കൊപ്പം ചിത്രം എടുത്തും, അവർക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കും.
പക്ഷേ ചിലപ്പോഴെങ്കിലും തന്റെ മുഖം മാറ്റി നിർത്തി താനെന്ന വ്യക്തിയെ ആളുകൾ തിരിച്ചറിയണമെന്നും, അടുത്തറിയണമെന്ന് ആഗ്രഹിക്കാറുണ്ടെന്ന് ഇബ്രാഹിം പറയുന്നു.
Story Highlights: shahrukh khan look alike shocks internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here