Advertisement

കെജ്രിവാളിനെതിരായ ട്വീറ്റ്; ബിജെപി നേതാവ് ബഗ്ഗയുടെ അറസ്റ്റിന് ചൊവ്വാഴ്ച വരെ സ്റ്റേ

May 8, 2022
Google News 1 minute Read
central moves to reduce usage of animals for chemical experiment

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരിൽ വന്ന കേസിൽ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയുടെ അറസ്റ്റിന് മെയ് 10 വരെ സ്റ്റേ. ബഗ്ഗയുടെ ഹർജിയിൽ അർധരാത്രിയാണ് കോടതി സിറ്റിം​ഗ് നടത്തിയത്. ജാമ്യമില്ലാ വാറണ്ടിൽ നിന്നും കോടതി ബ​ഗ്​ഗയ്ക്ക് ഇളവുനൽകി. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജി അനൂപ് ചിത്കാരയുടെ വസതിയിലാണ് രാത്രി സിറ്റിം​ഗ് നടത്തിയത്. മൊഹാലി മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറണ്ടിനെതിരെയാണ് ​ഹർജി. ബഗ്ഗയ്ക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്നും കോടതി ഉത്തരവ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി മുഴക്കുകയും, ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന കേസിലാണ് ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയ്ക്കെതിരായ കേസ്. സംഭവത്തിൽ ബ​ഗ്​ഗയെ പഞ്ചാബ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും ശത്രുത വളർത്തിയതിനും ക്രിമിനൽ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതിന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രവ്തേഷ് ഇന്ദർജിത് സിങ്ങിന്റെ കോടതിയാണ് ബഗ്ഗയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Read Also : രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. അരവിന്ദ് കെജ്രിവാളിനെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. എഎപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്, ഡൽഹിയിൽ എത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Story Highlights: bagga’s arrest stayed till may 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here