‘സിക്‌സറടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും’; ആത്മവിശ്വാസത്തോടെ ജോ ജോസഫ്

തൃക്കാക്കരയില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്‍ഡിഎഫിന്റെ സെഞ്ച്വറി തന്നിലൂടെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് ജോ ജോസഫ്. ഊര്‍ജസ്വലമായി തൃക്കാക്കരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി തന്നെയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും ജോ ജോസഫ് ട്വന്റിഫോറിനോട് വ്യക്തമാക്കി. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരത്തിന് ശേഷം തൃശൂരില്‍ ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (jo joseph response to twentyfour)
മൂന്ന് കാര്യങ്ങള്‍ തനിക്ക് തൃക്കാക്കരയില്‍ ഗുണം ചെയ്യുമെന്നാണ് ജോ ജോസഫ് പറയുന്നത്. പോസിറ്റീവ് രാഷ്ട്രീയവും പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന നയങ്ങളും തന്റെ യുവത്വവുമാണ് ആത്മവിശ്വാസത്തിന്റെ കാരണമായി അദ്ദേഹം എടുത്ത് പറയുന്നത്. വിജയം സുനിശ്ചിതമാണ്. കളിക്കളത്തിലേത് പോലെ സിക്‌സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും. തൃക്കാക്കരയിലെ ജനങ്ങളുടെ പ്രതികരണം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങി ബിജെപി; എ എന്‍ രാധാകൃഷ്ണന് പ്രചാരണം തുടങ്ങാന്‍ നിര്‍ദേശം
യുഡിഎഫും തൃക്കാക്കരയില്‍ ശക്തമായ പ്രചരണത്തിലാണ്. അതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബിജെപി പ്രചാരണം ആരംഭിച്ചു. പ്രചാരണമാരംഭിക്കാന്‍ എ എന്‍ രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കേന്ദ്രതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ മുന്‍പ് തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. സ്ഥാനാര്‍ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Story Highlights: jo joseph response to twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here