Advertisement

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നു : പഠന റിപ്പോർട്ട്

May 8, 2022
Google News 2 minutes Read
one in three woman attacked in india

രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. ( one in three woman attacked in india )

18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം സ്ത്രീകൾ 15 വയസ് മുതൽ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആറ് ശതമാനം സ്ത്രീകൾ ജീവിതകാലം മുഴുവൻ ലൈംഗിക അതിക്രമം നേരിടുന്നുവെന്നും സർവേ റിപ്പോർട്ട്. 14 ശതമാനം സ്ത്രീകൾ മാത്രമാണ് അതിക്രമങ്ങളെ കുറിച്ച് പുറത്തുപറയുന്നതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, രാജ്യത്ത് ഗാർഹിക പീഡനങ്ങൾ കുറഞ്ഞുവെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഗാർഹിക പീഡനങ്ങൾ 31.2 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി കുറഞ്ഞു. 18-49 പ്രായപരിധിയിലുള്ള വിവാഹിതരായ 32 ശതമാനം സ്ത്രീകൾ പല തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ 80 ശതമാനം കേസുകളിലും ഭർത്താവാണ് അതിക്രമം നടത്തുന്നത്.

നാല് ശതമാനം പുരുഷന്മാർ മാത്രമാണ് ഗാർഹിക പീഡനത്തിന് ഇരയാകുന്നതെന്നും കണ്ടെത്തലുണ്ട്. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം ഏറ്റവും കൂടുതൽ കർണാടകയിലാണ്.

Story Highlights: one in three woman attacked in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here