Advertisement

വിജയ സാധ്യതയുള്ള 250 മണ്ഡലങ്ങളിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തണം; ഉപതെരഞ്ഞെടുപ്പ് നേരിടാൻ നിർദേശവുമായി രമേശ് ചെന്നിത്തല

May 8, 2022
2 minutes Read

ഉപതെരഞ്ഞെടുപ്പ് നേരിടാൻ ഉപസമിതിയിൽ നിർദേശങ്ങൾ സമർപ്പിച്ച് രമേശ് ചെന്നിത്തല. വിജയ സാധ്യതയുള്ള 250 ലോക് സഭാ മണ്ഡലങ്ങളിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തണം. ജംബോ കമ്മിറ്റികൾ ഒഴിവാക്കണം, ഓരോ ബൂത്തിലും 10-15 പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രാഷ്ട്രീയ പ്രചാരണത്തിന് നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണം. തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ദേശീയ നേതൃത്വം കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിർദേശങ്ങൾ സമർപ്പിച്ചത് ചിന്തർ ശിബിറിന് മുന്നോടിയായുള്ള സംഘടന ഉപസമിതി യോഗത്തിലാണ്.(ramesh chennithala on bypoll elections)

Read Also : “ഇവിടെ ആർക്കും ജോലിയില്ലാത്ത സാഹചര്യമില്ല”; ഒരു ഗ്രാമത്തിന്റെ തലവര മാറ്റിയെഴുതിയ മുറുക്ക് ഗ്രാമത്തിലേക്കൊരു യാത്ര…

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സിഐപിഎം വര്‍ഗീയവത്കരണ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ തവണയും എല്‍ഡിഎഫ് തൃക്കാക്കരയില്‍ ഒരു ഡോക്ടറെ പരീക്ഷിച്ചതാണെന്നും അക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാരണം ജനങ്ങള്‍ക്ക് വ്യക്തമാണ്. രാഷ്ട്രീയ മത്സരത്തിന് തയ്യാറാകാതെ ജാതിയും തവും വര്‍ഗീയതയും പറഞ്ഞ് വോട്ട് പിടിക്കാനാണ് സിഐപിഎം ശ്രമിക്കുന്നത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Story Highlights: ramesh chennithala on bypoll elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top