തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ മരിച്ചു
May 9, 2022
1 minute Read

തൃക്കാക്കര നഗരസഭ ചെയർ പേഴ്‌സൺ അജിതാ തങ്കപ്പന്റെ മകൻ ജിതീഷ് തങ്കപ്പൻ (29) മരിച്ചു. തൃക്കാക്കര യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ഇന്ന് രാവിലെ 4.30 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. സംസ്‌കാരം 12 മണിക്ക് തൃക്കാക്കര മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും.
Story Highlights: ajitha thankappan son passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement