Advertisement

‘വരയൻ ഞാൻ കാത്തിരുന്ന ചിത്രം, ഇത് യഥാർത്ഥത്തിൽ നടന്ന കഥ’ : സിജു വിൽസൺ

May 9, 2022
Google News 3 minutes Read
siju wilson about varayan film

വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അത്തരമൊരു സന്തോഷത്തിന്റെ നെറുകയിലാണ് സിജു വിത്സൺ ഇപ്പോൾ. വരയൻ എന്ന ചിത്രത്തിൽ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിലാണ് താരം. ( siju wilson about varayan film )

‘ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം’- വരയനിലെ ഫാദർ എബി കപ്പൂച്ചിനെ കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്. സിനിമ പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്. ഒപ്പം ഫാദർ എബി കപ്പൂച്ചിനെയും.

നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല ഫാദർ എബി കപ്പൂച്ചിൻ എന്ന് ഉറപ്പിച്ച് പറയുകയാണ് താരം. ‘വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി ഞാൻ കാത്തിരുന്ന സമയത്താണ് വരയൻ തന്നെ തേടി എത്തിയതെന്നും എന്നിലേക്ക് വന്ന തിരക്കഥകളിൽ എനിക്ക് വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് വരയൻ എന്നും സിജു വിൽസൺ പറയുന്നു. ഞാൻ ആദ്യമായാണ് പുരോഹിതന്റെ വേഷം അവതരിപ്പിക്കുന്നത്. അതിന്റെതായൊരു എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ട്’ – സിജു വിൽസൺ പറഞ്ഞു.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’ യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിനാണ്. ഇത് ‘പുരോഹിതന്റെ സുവിശേഷവുമല്ല’ എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ച ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്നത്. ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തും.

ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംങ് ജോൺകുട്ടി. സംഗീതം പ്രകാശ് അലക്‌സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്‌നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്‌സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്‌സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. പി.ആർ.ഒ ദിനേശ് എ.സ്. ഡിജിറ്റൽ മാർക്കറ്റിംഗ് എം.ആർ പ്രൊഫഷണൽ.

Story Highlights: siju wilson about varayan film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here