Advertisement

തൃക്കാക്കരയിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

May 9, 2022
Google News 2 minutes Read
thrikakkara ldf udf candidates file nomination

തൃക്കാക്കരയിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ഇരു സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സൈക്കിൾ റിക്ഷയിലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിൽ. എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും. ( thrikakkara ldf udf candidates file nomination )

കാക്കനാട് നിന്ന് പ്രകടനമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മന്ത്രി പി രാജീവ്, എം.സ്വരാജ്, ജോസ് കെ മാണി, കടന്നപ്പള്ളി രാമചന്ദ്രൻ, സി.എൻ.മോഹനൻ, പി.രാജു തുടങ്ങിയ നേതാക്കൾ ഒപ്പം. ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടി വെക്കേണ്ട പണം നൽകി. വരണാധികാരിയായ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വിധു എ മേനോൻ ജോ ജോസഫ് നൽകിയ മൂന്ന് സെറ്റ് പത്രിക സ്വീകരിച്ചു.

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിലെത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവിലൂടെ നടത്തുന്ന ജനദ്രോഹ നടപടിയിലുള്ള പ്രതിഷേധമായാണ് ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് ഉമാ തോമസ് പറഞ്ഞു. ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, ജെബി മേത്തർ എം.പി, ഷിബു തെക്കുംപുറം തുടങ്ങിയ നേതാക്കൾ ഉമയ്‌ക്കൊപ്പം എത്തി. 4 സെറ്റ് പത്രികയാണ് ഉമാ തോമസ് സമർപ്പിച്ചത്.

പന്ത്രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പതിമൂന്നിന് സൂക്ഷ്മ പരിശോധന. പതിനാറാണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി.

Story Highlights: thrikakkara ldf udf candidates file nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here