Advertisement

കൊച്ചി മെട്രൊ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി; പിഴുത് മാറ്റി എക്‌സൈസ്

May 10, 2022
Google News 1 minute Read

കൊച്ചി മെട്രോ തൂണുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആള്‍ അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രൊ സ്റ്റേഷനു സമീപം മെട്രൊ പില്ലര്‍ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂര്‍വം വളര്‍ത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രൊയുടെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

Story Highlights: Cannabis plant in Kochi Metro garden; Excise exclusion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here