Advertisement

ജമ്മുകശ്മീരില്‍ നാല് ഹൈബ്രിഡ് ഭീകരര്‍ അറസ്റ്റില്‍

May 10, 2022
1 minute Read
terrorists
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നാല് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായതെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ആക്രമണങ്ങള്‍ക്കായി ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. അറസ്റ്റിലായവരില്‍ നിന്ന് നാല് പിസ്റ്റളുകളും പൊലീസ് പിടിച്ചെടുത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയിരുന്നു . ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ആര്‍ യൂണിറ്റും കുല്‍ഗാം പൊലീസും ചേര്‍ന്നാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ലഷ്‌കര്‍ ഇ ടി ഭീകരന് പാക്ക് ആസ്ഥാനമായുള്ള തീവ്രവാദികളുമായും, പ്രാദേശിക ലഷ്‌കര്‍ ഇ ടി ഭീകരരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം ഇന്നലെ കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

Story Highlights: four hybrid terrorists arrested in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement