സോളാർ പാർക്ക് നിർമാണ പദ്ധതിയുമായി ദുബായ്

2030-ഓടെ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൽ 5,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് അധികൃതർ. ദുബായിൽ 100 ശതമാനം ശുദ്ധ ഊർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. 5,000 കോടി ദിർഹമാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് സോളാർ പാർക്ക് യുഎഇയുടെ അഭിമാന പദ്ധതിയാണ്. 2050 ആകുമ്പോഴേക്കും പൂർണമായും സംശുദ്ധ വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന പദ്ധതിയാണ് സോളർ പാർക്ക്.
Read Also : സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം
2030-ൽ 5000 മെഗാവാട്ട് ശേഷി നേടാനാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ 6.5 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്‌ക്കാനാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: MBR Solar Park are aiding Dubai’s push towards 100 percent clean energy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here