‘മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമം’; സമസ്താ വിവാദത്തിൽ എംഎസ്എഫ് പിന്തുണ

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എം എസ്എഫ് രംഗത്ത്. മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്. എം.ടി അബ്ദുല്ല മുസ്ല്യാർക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നും നവാസ് കുറ്റപ്പെടുത്തി. ( msf supports samastha leader )
സമസ്ത വൈസ് പ്രസിഡന്റിന്റെ നടപടിയെ വിമർശിച്ച ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്ലിയെയും നവാസ് തിരുത്തി. സാമൂഹിക മാധ്യമത്തിലും, ചാനൽ മുറികളിലും കയറി നേതാക്കൾക്കും, പണ്ഡിതന്മാർക്കും സറ്റഡീ ക്ലാസെടുക്കുന്നവരെ തിരിച്ചറിയാൻ സമൂഹത്തിന് പക്വതയുണ്ടന്നും നവാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പെരിന്തൽമണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്തര നേതാവിന്റെ അധിക്ഷേപം. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാർ സംഘാടകർക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെൺകുട്ടിക്ക് പകരം രക്ഷിതാവിനോട് വരാൻ പറയാനും ആവശ്യപ്പെടുന്നുണ്ട്.
Read Also : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ്; സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നൽകുന്നത്. പെൺകുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകൾ ഉണ്ടായത്. എം.ടി അബ്ദുല്ല മുസ്ല്യാരുടെ പ്രവർത്തിയെ വിമർശിച്ച് വീഡിയോക്ക് താഴെ സമസ്ത പ്രവർത്തകർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അബ്ദുല്ല മുസ്ല്യാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് വരുന്നത്.
Story Highlights: msf supports samastha leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here