Advertisement

നല്ലളത്തെ ജിഷ്ണുവിന്റെ മരണകാരണം വീഴ്ചയിലുള്ള പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; നിഷേധിച്ച് കുടുംബം

May 10, 2022
Google News 2 minutes Read
nallanam jishnu death post mortum report out

കോഴിക്കോട് നല്ലളത്ത് മരണപ്പെട്ട ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഉയരത്തില്‍ നിന്ന് വീണപ്പോഴുണ്ടായ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായി.

എന്നാല്‍ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായും ആരോപണമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്.

കഴിഞ്ഞ മാസമാണ് പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷം കോഴിക്കോട് നല്ലളം സ്വദേശിയായ ജിഷ്ണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലാണ്.

Read Also : ജിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് ഓട്ടോഡ്രൈവർ; മൊഴി പറഞ്ഞുകൊടുത്ത് പറയിപ്പിച്ചതാണെന്ന് ഭാര്യ

നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്. മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്.

Story Highlights: nallanam jishnu death post mortum report out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here