Advertisement

ജിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് ഓട്ടോഡ്രൈവർ; മൊഴി പറഞ്ഞുകൊടുത്ത് പറയിപ്പിച്ചതാണെന്ന് ഭാര്യ

April 29, 2022
Google News 3 minutes Read
jishu wife against auto driver statement

നല്ലളത്തെ ജിഷ്ണുവിനെ അവസാനമായി ജീവനോടെ കണ്ടത് പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറാണ്. ജിഷ്ണു മദ്യപിച്ചിരുന്നുവെന്നും പൊലീസിനെ കണ്ട് പേടിച്ചോടുകയായിരുന്നുവെന്നും ഓട്ടോഡ്രൈവർ ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിന് 20 മിനിറ്റിന് ശേഷം പൊലീസിന്റെ ഫോൺ തനിക്ക് വന്നുവെന്നും അവശനിലയിലായ ആളെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞതായും ഓട്ടോഡ്രൈവർ പറഞ്ഞു. അവിടെ ചെന്ന് നോക്കിയപ്പോഴാണ് അത് നേരത്തെ കണ്ട യുവാവ് ജിഷ്ണുവാണെന്ന് മനസിലാകുന്നതെന്നും ഓട്ടോഡ്രൈവർ പറഞ്ഞു. ( jishu wife against auto driver statement )

‘ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോൾ എന്റെ വണ്ടിയുടെ മുന്നിലൂടെ ജിഷ്ണു ഓടിപ്പോകുന്നത് കണ്ടു. ആദ്യം കള്ളനാണെന്ന് കരുതി ഞാൻ പിന്നാലെ പോയി. അവൻ എന്നോട് പറഞ്ഞു താൻ മദ്യപിച്ചിട്ടുണ്ട്, അവിടെ പൊലീസുകാരുണ്ടെന്ന്. ഞാൻ വിചാരിച്ചു ഞാൻ കാരണം ഒരാൾക്ക് ഇനി ഫൈൻ അടയ്‌ക്കേണ്ടി വരേണ്ട എന്നു കരുതി ഞാനും പോയി. ജിഷ്ണുവും ഓടിപ്പോയി’- ഓട്ടോഡ്രൈവർ പറയുന്നു. ജിഷ്ണുവിന്റെ പിന്നാലെ പൊലീസുണ്ടായിരുന്നോ എന്ന ചോദ്യത്തിന് പൊലീസിനെ അവിടെ കണ്ടില്ലെന്നാണ് ഓട്ടോഡ്രൈവർ പറഞ്ഞത്. ‘മഫ്തിയിലായതിനാൽ പൊലീസിനെ കണ്ടില്ല’-ഓട്ടോ ഡ്രൈവർ പറഞ്ഞു.

എന്നാൽ ഓട്ടോഡ്രൈവറിന്റെ ഈ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് ഭാര്യ വൈഷ്ണവി ട്വന്റിഫോർ ന്യൂസ് ഈവനിംഗിൽ പറഞ്ഞു. ‘ഇത് പറഞ്ഞ് പറയിപ്പിക്കുന്നതാണ്. കാരണം ഒരു പരിചയവും ഇല്ലാത്ത ഓട്ടോഡ്രൈവറുടെ നമ്പർ പൊലീസിന് എവിടെ നിന്ന് കിട്ടും ? ജിഷ്ണു അവശനിലയിൽ കിടക്കുന്ന കാര്യം എന്തിനാണ് ഓട്ടോഡ്രൈവറോട് പറയുന്നത് ? ജിഷ്ണു കിടക്കുന്നതിന് തൊട്ടടുത്താണ് ഞങ്ങളുടെ വീട്. അടുത്ത് മറ്റൊരു വീടുമുണ്ട്. അവിടെയൊന്നും പറയാതെ ഈ ഓട്ടോഡ്രൈവറോട് തന്നെ എന്തിന് പറയണം? ‘- ഭാര്യ ചോദിക്കുന്നു.

Read Also : ‘ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് വാദം തെറ്റ്’; ജിഷ്ണു മദ്യപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

ന്യൂസ് ഈവനിംഗ് ചർച്ചയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ നിയമവിദഗ്ധൻ അഡ്വ.മുഹമ്മദ് ഷായും രംഗത്ത് വന്നു. ഓട്ടോഡ്രൈവർ പറഞ്ഞത് ജിഷ്ണുവിനെ കാണുമ്പോൾ പരിസരത്ത് പൊലീസ് ഇല്ലെന്നാണ്. എന്നാൽ മഫിതിയിലായതുകൊണ്ട് പൊലീസിനെ കണ്ടാൽ അറിയില്ലെന്നും ഓട്ടോഡ്രൈവർ പറയുന്നു. കാണാത്ത പൊലീസ് മഫിതിയിലാണെന്ന് എങ്ങനെ പറയാൻ സാധിക്കും ?’- നിയമ വിദഗ്ധൻ ചോദിച്ചു.

Story Highlights: jishu wife against auto driver statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here