Advertisement

വെസ്റ്റ് ബാങ്കില്‍ പുതിയ ജൂത പാര്‍പ്പിടങ്ങള്‍; ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍

May 10, 2022
Google News 2 minutes Read

വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്‍റേതെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്‍റെ പുതിയ അധിനിവേശം. 4000 ജൂത പാര്‍പ്പിടങ്ങള്‍ക്കാണ് ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

Read Also : ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പലസ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ഇതിനിടെ വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ര​ണ്ട് പല​സ്തീ​നി​ക​ളെ പി​ടി​കൂ​ടി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് വെ​സ്റ്റ്ബാങ്കിൽ ആക്രമണം നടന്നത്.

Story Highlights: Qatar warns of Israeli plans to approve 4,000 new settlement units in West Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here