Advertisement

ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ

May 10, 2022
Google News 2 minutes Read

ഓഹരി വിപണി നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യു.എ.ഇ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ മാത്രമല്ല, സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ പുറത്തുവിടാനാണ് തീരുമാനം. ഇതു സംബന്ധിച്ച് യു.എ.ഇ സെക്യൂരിറ്റി ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിക്കാണ് അധികാരം നൽകിയിരിക്കുന്നത്. നിയമലംഘകരുടെ പേരിന് പുറമെ, നടത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളും അതോറിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.

Read Also : മോദി ഗുരുഭൂതൻ: ഹജ്ജ് ക്വാട്ട കൂട്ടാൻ യുഎഇ ഷെയ്ഖിനെ വിളിച്ചു: അബ്ദുള്ളക്കുട്ടി

ഇതിനിടെ നിക്ഷേപകർക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും, നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനം ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

Story Highlights: UAE to reveal identities of stock market rules violators

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here