Advertisement

ആരാണ് ആ ഹീറോ? യുക്രൈൻ യുദ്ധത്തിൽ ധീരമായി പ്രവർത്തിച്ച പാട്രണിനെ ആദരിച്ച് സെലെന്‍സ്‌കി…

May 12, 2022
Google News 5 minutes Read

ഒരു ജനതയ്ക്ക് മുഴുവൻ കണ്ണീരും വേദനയും മാത്രമാണ് യുക്രൈൻ യുദ്ധം സമ്മാനിച്ചത്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ ജീവിതം ചോദ്യചിഹ്നമായി. നിരവധി പേർ യുക്രൈനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് മിക്കവരും. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. യുദ്ധഭൂമിയിൽ അനാഥരായ ജീവിതങ്ങൾ ഏറെയാണ്. തങ്ങളുടെ ഉറ്റവരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചുറ്റും.

എന്നാൽ യുക്രൈൻ ജനതയുടെ ഹീറോയെ ആദരിച്ചിരിക്കുകയാണ് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി. ആരാണ് ഈ ഹീറോ എന്നല്ലേ, രണ്ടു വയസ്സുള്ള പാട്രൺ എന്ന നായ്ക്കുട്ടി. യുക്രൈൻ റഷ്യ യുദ്ധസമയത്ത് വാർത്തകളിൽ ഏറെ ഇടംപിടിച്ച ആളാണ് പാട്രൺ. റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ യുക്രെയ്നിന്റെ മുൻനിരയിൽ നിന്ന് തന്നെയാണ് ഈ രണ്ടുവയസുകാരൻ പ്രവർത്തിച്ചത്. ജാക്ക് റസ്സൽ ടെറിയൻ വിഭാഗത്തിൽ പെട്ട നായ്ക്കുട്ടിയാണിത്. യുദ്ധം തുടങ്ങിയത് മുതൽ യുക്രൈൻ സേനയ്ക്ക് ഒപ്പം മുന്നിൽ ഇവനുണ്ട്. ഇതിനകം ഇരുന്നൂറിലധികം സ്ഫോടന വസ്തുക്കളാണ് പാട്രൺ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ നിരവധി സ്ഫോടനങ്ങൾ തടയാൻ പാട്രണിന് സാധിച്ചു.

യുദ്ധാരംഭം മുതൽ ഇന്നുവരെ രാജ്യത്തിന് നൽകിയ വിലമതിക്കാനാകാത്ത സേവനങ്ങൾക്കുള്ള അംഗീകാരമായാണ് പാട്രേണിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണ് നായക്കുട്ടിയ്ക്ക് പുരസ്‌കാരം നൽകിയത്. പാട്രണിന്റെ സേവനം മഹത്തരമാണെന്നും വിലമതിക്കാനാവാത്തതാണെന്നും സെലെന്‍സ്‌കി പുരസ്‌കാര വേളയിൽ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കൊപ്പം കീവിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സെലെൻസ്കിയ്ക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

Story Highlights: Jack Russell Awarded Medal For Bravery After Sniffing Out 200+ Mines In Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here