കാമറൂണിൽ 11 പേരുമായി വിമാനം തകർന്നു; തെരച്ചിൽ ആരംഭിച്ചു

കാമറൂൺ തലസ്ഥാനമായ യൗണ്ടെയിൽ സ്വകാര്യ വിമാനം തകർന്നു വീണു. യൗണ്ടെയിൽ നിന്ന് 90 മൈൽ മാറി വടക്കുകിഴക്കായി നംഗ-എബോക്കോയ്ക്ക് സമീപമാണ് അപകടം. പ്രദേശത്തെ വനമേഖലയിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു എന്നാണ് വിവരം. വിമാനത്തിൽ 11 ജീവനക്കാർ ഉണ്ടായിരുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
കാമറൂണിനും ചാഡിനും ഇടയിൽ സർവീസ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യൗണ്ടെ-എൻസിമാലൻ വിമാനത്താവളത്തിൽ നിന്ന് രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ബെലാബോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഇതിനിടെ എയർ ട്രാഫിക് കൺട്രോളറുകൾക്ക് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു.
രണ്ട് മണിയോടെ കാമറൂണിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം കാണാതായത്. സ്ഥലത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചതായി മന്ത്രാലയം പ്രസ്താവിച്ചു. രക്ഷാപ്രവർത്തകരെ സഹായിക്കാൻ പ്രദേശവാസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്രക്കാരിൽ ചിലർ കാമറൂൺ ഓയിൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയായ COTCO യിലെ തൊഴിലാളികളാണെന്നും മറ്റുള്ളവർ ക്രൂവിന്റെ ഭാഗമാണെന്നും ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Plane Carrying 11 Crashes In Cameroon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here