പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്. പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായ താരം ഇനി ശേഷിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളും കളിക്കില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ ഷെയിൻ വാട്സൺ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പൃഥ്വി ഷായ്ക്ക് പനി ആണെന്ന് ഗ്രേഡ് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിൽ വാട്സൺ പറഞ്ഞു.
“അദ്ദേഹത്തിൻ്റെ അസുഖമെന്തെന്ന് കൃത്യമായി എനിക്കറിയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹത്തിനു പനിയുണ്ട്. അതിനുള്ള കാരണം എന്തെന്ന് ഡോക്ടർമാർ കണ്ടെത്തണം. ഇനിയുള്ള രണ്ട് കളികളിലെങ്കിലും അദ്ദേഹം കളിക്കില്ല. അദ്ദേഹം മികച്ച താരമാണ്. അതുകൊണ്ട് തന്നെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കാനാവാത്തത് നിരാശയാണ്.”- വാട്സൺ പറഞ്ഞു.
Story Highlights: prithvi shaw out ipl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here