ഡെൽഹിയിൽ വൻതീപിടിത്തം; 20 മരണം

പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ( 20 die in Delhi fire near Mundka metro station )
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന് നിലകളിലായി തീ പടർന്നിട്ടുണ്ടെന്ന് ഡിസിപി സമീർ ശർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Read Also: ജാർഖണ്ഡിലെ ടാറ്റ സ്റ്റീൽ പ്ലാന്റിൽ തീപിടിത്തം; 3 പേർക്ക് പരുക്ക്
തീ അണയ്ക്കാൻ 24 ഫയർ എഞ്ചിനുകളാണ് സ്ഥലത്തുള്ളത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം 10 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാൻ 14 യൂണിറ്റുകളെ കൂടി എത്തിക്കുകയായിരുന്നു.
Story Highlights: 20 die in Delhi fire near Mundka metro station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here