റിയാദിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ താരമായി റോബോട്ട് നൂറ

സൗദി അറേബ്യയിലെ റിയാദിൽ സംഘടിപ്പിച്ച ‘2022 അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളന’ത്തിൽ താരമായി ‘റോബോട്ട് നൂറ’. അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല പവിലിയനിലൊരുക്കിയ റോബോട്ട് നൂറയാണ് സന്ദർശകരെ ഏറെ ആകർഷിച്ചത്. റോബോട്ട് നൂറയെ സന്ദർശകരെ സ്വീകരിക്കാനുള്ള കൗണ്ടറിലാണ് ഒരുക്കിയിരുന്നത്.
സന്ദർശകന് അനുയോജ്യമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു കൺട്രോൾ സ്‌ക്രീനാണ് റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. സർവകലാശാലയിലെ കോളജ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ വിദ്യാർത്ഥികളാണ് ‘നൂറ’ എന്ന റോബോട്ട് പ്രോഗ്രാം ചെയ്തത്.
Read Also: അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ലോറികളുടെ ഇറക്കുമതി അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ
ഇംഗ്ലീഷ്, അറബിക് ഭാഷകൾ ഒഴുക്കോടെ സംസാരിക്കാനും സർവകലാശാലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സന്ദർശകർക്ക് പകർന്ന് നൽകാനും റോബോട്ട് നൂറയ്ക്ക് കഴിയും. മാത്രമല്ല സന്ദർശകരുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ വ്യക്തമായി കേൾക്കാനും പോസിറ്റീവായി പ്രതികരിക്കാനുമുള്ള കഴിവും ഈ റോബോട്ടിനുണ്ട്. പരസഹായമില്ലാതെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനും നൃത്തം ചെയ്യാനും റോബോട്ടിന് കഴിയും.
Story Highlights: Robot Noora at International Education Conference in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here