ലൈംഗിക അധിക്ഷേപ പരാതി; എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ

ലൈംഗിക അധിക്ഷേപം നടത്തിയയെന്ന പരാതിയിൽ ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്‌പെൻഷൻ. വിദ്യാർത്ഥികളുടയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
ചേർത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പൽ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. . ഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ‘മാലാഖ’ എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
Read Also: ‘ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാക്കും’; നഴ്‌സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണം
വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽ പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
Story Highlights: Suspension for Vice Principal, SH Nursing College