Advertisement

‘വിളിച്ചിരുത്തി ഇലയിട്ട്‌ സദ്യ വിളമ്പാത്ത ഇടത്തേക്കാണ് തോമസ് പോയത്’; ടി സിദ്ധീഖ്

May 13, 2022
Google News 1 minute Read

കെ.വി തോമസിനെതിരെ വീണ്ടും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎല്‍എ. വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും വിശപ്പ് മാറാതെ പോയിരിക്കുന്നത് വിളിച്ചിരുത്തി സദ്യ വിളമ്പത്തയിടത്തേക്കാണെന്നായിരുന്നു ടി സിദ്ധീഖിന്റെ പരിഹാസം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ സമരപ്രഖ്യാപന കണ്‍വെന്‍ഷന്റെ ചിത്രവും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചു.

പോസ്റ്റിൻ്റെ പൂർണ രൂപം;

1- 2021 ഡിസംബറിൽ എറണാകുളം ഡിസിസി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്ത്‌ കെ റയിലിനെതിരെ രൂക്ഷമായ ഭാഷയിൽ തോമസ്‌ മാഷ്‌ പ്രതിഷേധിച്ച്‌ സംസാരിക്കുന്നു. സംസ്ഥാനത്തിനു രണ്ട്‌ ലക്ഷം കോടിയുടെ ബാധ്യത ഉണ്ടാക്കുന്ന പദ്ധതി എന്നാണു അന്ന് മാഷ്‌ പറഞ്ഞത്‌. കൊച്ചി മെട്രൊ കൊണ്ട്‌ വരാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസും യുഡിഎഫും ആവശ്യമായ ചർച്ചകളും മുന്നൊരുക്കങ്ങളും നടത്തി, എന്നാൽ പിണറായി വിജയൻ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ കേരളത്തെ വൻ ദുരന്തത്തിലേക്ക്‌ തള്ളി വിടുന്നു എന്നും മാഷ്‌ പറഞ്ഞു. അത്‌ തന്നെ ഫെയിസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. (സ്ക്രീൻ ഷോട്ട്‌ ആവശ്യമുള്ളവർക്ക്‌ തരാം)

2- 2022 മെയ്‌, കെ റെയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമെന്ന് തോമസ്‌ മാഷ്‌, പിണറായി വിജയൻ വികസനത്തിന്റെ നായകനും കാരണഭൂതനുമെന്ന് മാഷ്‌ പറഞ്ഞ്‌ വെക്കുന്നു. ഇത്‌ ഒരു തരം …. സിൻഡ്രം ആണെന്ന് പറയാതെ വയ്യ. ഒരു കാര്യം ഉറപ്പാണു, വയർ നിറച്ച്‌ സദ്യ കഴിച്ചിട്ടും വിശപ്പ്‌ മാറാതെ പോയിരിക്കുന്നത്‌ വിളിച്ചിരുത്തി ഇലയിട്ട്‌ സദ്യ വിളമ്പാത്ത ഇടത്തേക്കാണു..!!

Story Highlights: t siddique criticizes k v thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here