Advertisement

യുപിയിൽ അധ്യാപികയെ പീഡിപ്പിച്ചു; മതം മാറിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി

May 13, 2022
Google News 2 minutes Read
up-man-rapes-woman-films-the-act-in-bid-to-convert-her

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അധ്യാപികയെ ബലാത്സംഗം ചെയ്‌തു. പീഡനത്തിൻ്റെ വിഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും മറിച്ചായാൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി 28 കാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക പീഡനത്തിന് ഇരയായത്. പെൺകുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ള ആളാണ് പ്രതി ആമിർ. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന ആമിർ അധ്യാപികയെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ബലാത്സംഗം ഫോണിൽ പകർത്തി.

പ്രതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ മുസ്ലീം മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നതായി പെൺകുട്ടി ആരോപിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കുറ്റാരോപിതനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: man rapes woman films the act in bid to convert her

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here