കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി വാങ്ങണമെന്ന 2021 ലെ വാട്‌സ് ആപ്പ് സന്ദേശം വീണ്ടും പ്രചരിക്കുന്നു

ആലപ്പുഴ തലവടി കുടുംബശ്രീ യൂണിറ്റുകൾ ദേശാഭിമാനി പത്രം നിർബന്ധമായി വരുത്തണമെന്ന ഒരു വാട്ട്‌സ് ആപ്പ് സന്ദേശം 2021 ൽ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇതേ വാട്‌സ് ആപ്പ് ഓഡിയോ സന്ദേശം കൊല്ലം ചിതറയിലെ കുടുംബശ്രീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
‘സർക്കാർ നമുക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് പ്രത്യുപകാരമായി പത്രം വരുത്തുന്നു എന്ന് കരുതിയാൽ മതി’- ഇതാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ചിതറയിലെ ഒരു സിഡിഎസ് അംഗത്തിന്റെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ദേശാഭിമാനി പത്രം വരുത്തിയില്ലെങ്കിൽ ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഈ ശബ്ദസന്ദേശം ചിതറയിലെ സിഡിഎസ് അംഗത്തിന്റെതല്ല എന്നതാണ് യാഥാർത്ഥ്യം. ആലപ്പുഴ തലവടിയിലെ സിഡിഎസിന്റെ നിർദേശ പ്രകാരമാണ് പാർട്ടി പത്രം വരുത്താനുള്ള തീരുമാനമെന്ന് 2021 ൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here