ഓട്ടോക്കൂലി സംബന്ധിച്ച തർക്കം; പാറശാലയിൽ ഓട്ടോ തല്ലി തകർത്തു

തിരുവനന്തപുരം പാറശാലയിൽ ഗുണ്ടാ ആക്രമണം. ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തിൽ ഒരു സംഘം ഓട്ടോ തല്ലിത്തക്കർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ രണ്ട് പേർ പിടിയിലായി. കൊറ്റാമം സ്വദേശി അജയൻ , മനു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ( parasala auto rikshaw attacked )
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സന്തോഷ് എന്ന വ്യക്തിയുടെ ഓട്ടോയാണ് തല്ലി തകർത്തത്. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ അൽപ ദൂരം സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. തുടർന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയും മനുവും ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.
സംഭവം കണ്ടവർ പാറശാല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അജയിയേയും മനുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: parasala auto rikshaw attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here