Advertisement

ജംഷീദിന്റെ മരണം ആത്മഹത്യയെന്ന് കൂടെയുണ്ടായ സുഹൃത്ത്

May 15, 2022
Google News 2 minutes Read

കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണം ആത്മഹത്യയെന്ന് കൂടെയുണ്ടായ സുഹൃത്ത്. കര്‍ണാടകയില്‍ വച്ച് രണ്ട് തവണ ജംഷീദ് ആത്മഹത്യാശ്രമം നടത്തിയെന്ന് സുഹൃത്ത് ഫെബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ജംഷീദ് പറഞ്ഞ പ്രകാരമാണ് വിനോദയാത്രക്കായി പോയത്. അവിടെയെത്തിയ ശേഷം ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് ജംഷീദ് തങ്ങളുടെ അടുത്ത് നിന്ന് എങ്ങോടോ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നര ദിവസത്തിന് ശേഷം ജംഷീദിനെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ആ സമയം, ജംഷീദ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റെയില്‍വേ പൊലീസ് തങ്ങളെ അറിയിച്ചെന്നും ഫെബിന്‍ പറയുന്നു.

തുടര്‍ന്ന് തിരികെ വരുന്നതിനിടയില്‍ രാത്രിയില്‍ കാര്‍ നിര്‍ത്തി ഉറങ്ങിയപ്പോഴാണ് ജംഷീദ് ഇറങ്ങിപ്പോയത്. ജംഷീദിനെ കാണാതായതോടെ പൊലീസ് പരാതി നല്‍കാനൊരുങ്ങിയപ്പോഴാണ് ഒരു ട്രെയിന്‍ അപകടം നടന്നതായി വിവരം ലഭിക്കുന്നതും ജംഷീദിനെ തിരിച്ചറിയുന്നതും. യാത്രയ്ക്കിടെ ജംഷീദിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ ആരോപണം ശരിയല്ല. ഞങ്ങള്‍ നിരപരാധികളാണെന്നും ഫെബിന്‍ പറയുന്നു.

Read Also: എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍

എന്നാല്‍ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബംഗളൂരുവിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയ ജംഷീദിനെ മാണ്ഡ്യയിലാണ് റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രെയിന്‍ തട്ടിയാണ് മരണമെന്ന എന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ജംഷീദിന്റ ഒപ്പം പോയ ചിലര്‍ക്ക് ലഹരിമാഫിയ യുമായുള്ള ബന്ധഉണ്ടെന്ന ആരോപണം ദുരൂഹതയുണര്‍ത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. കൂരാച്ചുണ്ട് പോലീസ് ഇന്ന് ഇവരില്‍ നിന്ന് വിശദമായ മൊഴിയെടുക്കും.

‘ എന്റെ മകനെ ഇവിടെ നിന്ന് വിളിച്ചുകൊണ്ടുപോയി കൊന്നതാണ്. എന്തോ ഒരു ട്രാപ്പില്‍ എന്റെ മകനെ കുടുക്കാന്‍ നോക്കി. പക്ഷേ അവന്‍ വഴങ്ങിയില്ല. അതുകൊണ്ട് അവനെ കൊന്നു. എന്റെ മകന്റെ ഫോണ്‍ പോലും കിട്ടിയിട്ടില്ല. അതായിരിക്കും ഉണ്ടായത്. അവന്റെ സുഹൃത്തുക്കള്‍ക്ക് ലഹരി മാഫിയ ബന്ധമുണ്ട്. റിയാസിനെ മയക്കുമരുന്നുമായി പൊലീസ് പിടിച്ചിട്ടുള്ളതാണ്. ഇനി ഒരു കുടുംബത്തിനും ഈ ഗതി വരരുത്’ അച്ഛന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബംഗലൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ചയാണ് ജംഷിദിനെ മാണ്ഡ്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights: A friend who accompanied Jamshed said his death was a suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here