നെഞ്ചിലും വയറ്റിലും ചവിട്ടി, മുഖത്തടിച്ചു; കർണാടകയിൽ വനിതാ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം| VIDEO

കർണാടകയിൽ വനിതാ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സിവിൽ തർക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ. അഭിഭാഷകയെ ചവിട്ടുകയും ആക്രമിക്കുകയും ചെയുന്ന വിഡിയോ പ്രചരിച്ചതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.
മെയ് 14 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിനായക് നഗർ ഏരിയയിലെ സർക്കിൾ റോഡിൽ വച്ചാണ് സംഭവം. അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷാണ് ആക്രമിച്ചത്. സംഭവത്തിന്റെ വഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഗീതയെ ആവർത്തിച്ച് മർദ്ദിക്കുന്നതും, മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. രക്ഷിക്കാനായി യുവതി നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല.
Trigger warning: A lawyer was brutally assaulted by a man named Mahantesh in Vinayak nagar, Bagalkot, Karnataka. pic.twitter.com/kZ3OpUeKbi
— Mohammed Zubair (@zoo_bear) May 14, 2022
സംഗീത, മഹാന്തേഷും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. നേരത്തെയും ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവതിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സംഗീതയും ഭർത്താവും ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Lawyer Kicked, Slapped On Road In Karnataka. No One Comes To Help Her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here