Advertisement

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

May 15, 2022
Google News 2 minutes Read
Rajiv Kumar takes charge as chief election commissioner

രാജ്യത്തെ 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രാജീവ് കുമാര്‍, ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ സുശീല്‍ ചന്ദ്രയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്.

2025 ഫെബ്രുവരി വരെയാണ് രാജീവ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണറായുള്ള കാലാവധി. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ്
രാജീവ് കുമാറിന് മുന്നിലുള്ള പ്രധാന ചുമതലകള്‍.

Read Also: വാറണ്ടോ അറിയിപ്പോ ഇല്ല; സുവേന്ദു അധികാരിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

മെയ് 12നാണ് രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. 2020 സെപ്റ്റംബര്‍ 1 മുതല്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് പാനലിന്റെ ഭാഗമാണ്.

Story Highlights: Rajiv Kumar takes charge as chief election commissioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here