Advertisement

നോയിഡ കൊലപാതകം സ്വത്തിന് വേണ്ടിയെന്ന് പൊലീസ്; രണ്ടാം ഭാര്യയും കാമുകനും ഒളിവിൽ

May 15, 2022
Google News 2 minutes Read

ഉത്തർപ്രദേശിൽ സൂപ്പർവൈസറെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ചയാളുടെ രണ്ടാം ഭാര്യയും, ഇവരുടെ ആദ്യ വിവാഹത്തിലെ മകനും, കാമുകനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. നോയിഡയിലെ ഓഖ്‌ല ബേർഡ് സാങ്ച്വറി മെട്രോ സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ, മെയ് 10 നാണ് ഋഷിപാൽ ശർമ്മയ്ക്ക് അജ്ഞാതൻ്റെ വെടിയേറ്റത്.

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപതാകം. ഋഷിപാൽ ശർമ്മയെ കൊലപ്പെടുത്താൻ മൂവരും ഒരു പ്രൊഫഷണൽ ഷൂട്ടറെ വിളിച്ചു വരുത്തി. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശർമ്മയെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനും, ഷൂട്ടറും ബൈക്കിലെത്തി വെടിവയ്ക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

“പൂജാ സിംഗിയാണ് ഋഷിപാലിൻ്റെ ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പൂജയ്ക്ക് ആദ്യ വിവാഹത്തിൽ വിശാൽ സിംഗ് എന്ന ഒരു മകനുണ്ട്. ഋഷിപാലിനെ കൂടാതെ അഖിൽ എന്ന ഒരു കാമുകൻ ഇവർക്ക് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ശർമ്മയുടെ സ്വത്ത് കൈക്കലാക്കുന്നതിനായി മൂന്ന് പേരും ചേർന്ന് അദ്ദേഹത്തെ കൊല്ലാൻ ഗൂഢാലോചന നടത്തിയിരുന്നു” അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (നോയിഡ) പറഞ്ഞു.

Story Highlights: Wife Plotted Noida Supervisor’s Killing With Son, Her Lover For Property

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here