ട്രെയിൻ ഷണ്ടിംഗിനിടെ അപകടം; തമ്പാനൂരിൽ ജീവനക്കാരന്റെ കാൽ നഷ്ടമായി

തമ്പാനൂരിൽ ട്രെയിൻ ഷണ്ടിംഗിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ ട്രെയിനിന് ഇടയിൽപ്പെട്ടു. അപകടത്തിൽ സീനിയർ സെക്ഷൻ എൻജിനീയർ റാം ശങ്കറിന്റെ ഒരു കാൽ നഷ്ടമായി. കൂടെയുണ്ടായിരുന്ന ആൾക്ക് കാര്യമായ പരുക്കുകളില്ല. അമൃത എക്സ്പ്രസ് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.
ട്രെയിൻ മാറ്റിയിടുന്ന സമയത്ത് റാം ശങ്കറും അപ്രന്റിസ് മിഥുനും ഒപ്പമുണ്ടായിരുന്നു. ട്രെയിൻ നീങ്ങുന്ന സമയത്താണ് ഇരുവരും അപകടത്തിൽപെട്ടത്.
Read Also: സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു
റാം ശങ്കർ കൈപൊക്കുന്നത് കണ്ടായിരുന്നു ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയത്. അപകടത്തിൽപെട്ട ഇരുവരേയും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Accident during train shunting thampanoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here