Advertisement

സൂര്യകുമാർ യാദവിനു പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

May 16, 2022
Google News 1 minute Read

പരുക്കേറ്റ് പുറത്തായ മധ്യനിര താരം സൂര്യകുമാർ യാദവിനു പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനായി കളിക്കുന്ന ആകാശ് മധവാലിനെയാണ് മുംബൈ ടീമിലെത്തിച്ചത്. മീഡിയം പേസറായ താരം മുംബൈ ഇന്ത്യൻസിൻ്റെ പ്രീസീസൺ ക്യാമ്പിലുണ്ടായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരം ടീമിലെത്തിയത്. 15 ടി-20കൾ കളിച്ച താരം അത്ര തന്നെ വിക്കറ്റുകളും നേടിയിട്ടുണ്ട്. 7.55 ആണ് എക്കോണമി.

പരുക്കേറ്റ സൂര്യകുമാർ 4 ആഴ്ച പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.

Story Highlights: akash madhwal mumbai indians suryakumar yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here