Advertisement

ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

May 16, 2022
Google News 2 minutes Read
gauri lekshmi needs three crore more

എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ആവശ്യമായ മുഴുവൻ തുകയും ഇതിനോടകം ലഭിച്ചു എന്നാണ് പലരുടേയും ധാരണ. എന്നാൽ കുഞ്ഞിന്റെ ചികിത്സക്ക് മരുന്ന് ലഭ്യമാക്കാൻ ഇനിയും വേണം മൂന്നര കോടിയോളം രൂപ. സമയ പരിതിനന്നേ കുറവാണെന്നിരിക്കെ ഏത് വാതിലിൽ മുട്ടണമെന്നറിയാതെ ആശങ്കയിലാണ് ഗൗരിലക്ഷ്മിയുടെ കുടുംബം

ആദ്യഘട്ടങ്ങളിലെ സഹായ പ്രവാഹങ്ങൾ കണ്ട് ഗൗരിലക്ഷ്മിക്ക് അവശ്യമായ തുക ഇതിനോടകം ലഭ്യമായെന്നാണ് പലരും കരുതിയത്. ഇതുവരെ പന്ത്രണ്ടരക്കോടി രൂപയോളമാണ് ഗൗരിലക്ഷ്മിയുടെ വിവിധ അക്കൗണ്ടുകളിലേക്കായി എത്തിയത്.മരുന്ന് ലഭ്യമാക്കുന്നതിനായുള്ള മറ്റ്‌റ നടപടികളും പൂർത്തിയാക്കി. ഇനിയും പക്ഷേ മൂന്നര കോടിയെന്ന വലിയ സംഖ്യ കൂടി കണ്ടെത്തണം ഈ കുഞ്ഞിനെ തിരിച്ച് കൊണ്ടുവരാൻ.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധനസഹായം പൂർണമായി നിലച്ച അവസ്ഥയാണ്. ബംഗളൂരുവിൽ നടത്തിയ പരിശോധനകളിൽ എത്രയും വേഗം ഗൗരിക്ക് മരുന്ന് നൽകണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഈ കുടുംബത്തിന് മുന്നിൽ മറ്റൊരു വഴിയുമില്ല. മിടുക്കിയായ ഗൗരിലക്ഷ്മിയെ തിരിച്ച് കൊണ്ടുവരാൻ സുമനസുകളോട് സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.

Story Highlights: gauri lekshmi needs three crore more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here