ചുട്ടുപൊള്ളി ഉത്തരേന്ത്യ, പ്രളയ ഭീതിയിൽ കേരളം
കേരളത്തില്‍ കനത്ത മഴയും പ്രളയ ഭീതിയും തുടരുമ്പോൾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നു. ഞായറാഴ്‌ച ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും 49 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ സമയത്തെ താപനില. യുപിയുടെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങൾ, ഉത്തർപ്രദേശ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ പലയിടത്തും പരമാവധി താപനില സാധാരണയിലും (3.1ഡിഗ്രി സെൽഷ്യസ് മുതൽ 5.0 ഡിഗ്രി സെൽഷ്യസ് വരെ) ഉയര്‍ന്നിട്ടുണ്ട്.
ഡൽഹി, ജമ്മു, കശ്‌മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാർ, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ പലയിടത്തും ഉയർന്ന താപനില സാധാരണയേക്കാൾ (5.1ഡിഗ്രിയോ അതിൽ കൂടുതലോ) ഉയർന്നതാണ്. ഉത്തരേന്ത്യ ചൂടിൽ വെന്തുരുകുമ്പോൾ കേരളത്തില്‍ മഴ കനക്കുകയാണ്. ഞായറാഴ്‌ച കേരളത്തിലും ലക്ഷദ്വീപിലും യഥാക്രമം 52.2 മില്ലീമീറ്ററും 57.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
Read Also: കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കെഎൻ ബാലഗോപാൽ
കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷൻ അറിയിച്ചത്.
അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്.
ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
Story Highlights: Kerala in fear of floods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here